---
title: "കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസ്: അർജുൻ ആയങ്കിയെ കസ്റ്റഡിയിൽ വാങ്ങാൻ നീക്കം"
english_title: "Arjun Ayankki To Be Taken Into Custody By Ernakulam Rural Police In Threat Case"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/377879/arjun-ayankki-custody-kothamangalam-sho-threat-case`"
published_at: "2026-08-11T08:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7a95377c0fb_1000222170.jpg"
keywords: ["Arjun Ayankki", "Kothamangalam", "Ernakulam Rural Police", "SHO Threat", "Organized Crime"]
---

# കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസ്: അർജുൻ ആയങ്കിയെ കസ്റ്റഡിയിൽ വാങ്ങാൻ നീക്കം

> **Lead Summary:** **കോതമംഗലം**: കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ _അർജുൻ ആയങ്കിയെ_ കസ്റ്റഡിയിൽ വാങ്ങാൻ എറണാകുളം റൂറൽ പൊലീസ്. ഇന്ന് _കോതമംഗലം കോടതിയിൽ 3 ദിവസത്തെ കസ്റ്റഡി അപേക്ഷ_ സമർപ്പിക്കും.

## Article Content

**കോതമംഗലം**: കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ _അർജുൻ ആയങ്കിയെ_ കസ്റ്റഡിയിൽ വാങ്ങാൻ എറണാകുളം റൂറൽ പൊലീസ്. ഇന്ന് _കോതമംഗലം കോടതിയിൽ 3 ദിവസത്തെ കസ്റ്റഡി അപേക്ഷ_ സമർപ്പിക്കും.

എറണാകുളം റൂറൽ പൊലീസ് രജിസ്റ്റർ ചെയ്ത 2 കേസുകളിലും നേരത്തെ അർജുന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. സംഘടിത കുറ്റകൃത്യത്തിന് ഗൂഢാലോചന നടത്തിയ കേസിൽ അർജുൻ ആയങ്കിയുടെ _ജാമ്യം റദ്ദാക്കണമെന്ന_ പൊലീസ് റിപ്പോർട്ടും കോതമംഗലം മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും.

അർജുൻ ആയങ്കി _സ്ഥിരം കുറ്റവാളിയാണ്_ എന്നാണ് പൊലീസിന്റെ വാദം. അദ്ദേഹത്തിനെതിരെയുള്ള മറ്റ് കേസുകളുടെ വിവരങ്ങളും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/377879/arjun-ayankki-custody-kothamangalam-sho-threat-case`)